കൊറോണ വ്യാപനം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കൊറോണ വ്യാപനം തടയാൻ സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഓഫീസുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി, ഫിസിക്കൽ ഫയലുകൾ ഒഴിവാക്കി ഇ-ഫയലുകളായി മാത്രം ഔദ്യോഗിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിർദേശിച്ചു.

അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകൾ ഒഴിവാക്കണമെന്നും ഇത് സംബന്ധിച്ച സർക്കുലറിൽ നിർദേശിക്കുന്നു.

സന്ദർശകർക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം കഴിയുന്നതും തെർമൽ സ്കാനർ വഴി പരിശോധിച്ച് ശേഷം മാത്രം ജീവനക്കാർക്കും സന്ദർശകർക്കും പ്രവേശനം അനുവദിച്ചാൽ മതിയെന്നുമാണ് പ്രധാന നിർദേശം.

കോവിഡ് ബാധയ്ക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ സർക്കാർ ജീവനക്കാർക്കായി പത്തിന നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News