ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്; മുഖ്യമന്ത്രിയും കോടിയേരിയും ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, വി ശിവന്‍കുട്ടി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

സാമൂഹ്യവും രാഷ്ട്രീയവുമായ പ്രബുദ്ധ കേരളമെന്ന ആശയത്തിന് അടിത്തറയിട്ട ധിഷണാശാലിയായിരുന്നു ഇഎംഎസ് എന്ന് കോടിയേരി അനുസ്മരിച്ചു.

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്. സാധാരണ ജനതയെ ആധുനിക വിദ്യാഭ്യാസത്തിലും ജനാധിപത്യബോധത്തിലും ഊന്നി അവകാശപ്പോരാട്ടങ്ങളിലേക്ക് നയിച്ച കമ്യൂണിസ്റ്റായിരുന്നു ഇഎംഎസ് എന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News