മംമ്ത ഹോം ഐസലേഷനില്‍

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ച് നടി മംമ്ത മോഹന്‍ദാസ്.

ലൊസാഞ്ചലസില്‍ നിന്ന് 17ന് കൊച്ചിയിലെ വീട്ടിലെത്തിയ മംമ്ത സ്വയം ഹോം ഐസലേഷനിലാണ്.

തിരക്കേറിയ നിരത്തുകളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സീനുകളെല്ലാം ഒഴിവാക്കി. 25 പേര്‍ മാത്രമാക്കി ചിത്രീകരണസംഘത്തെ ചുരുക്കി. വിദേശത്തുനിന്നുള്ള ആരുമില്ലായിരുന്നു. ഷൂട്ടില്‍ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാകില്ലെന്നുറപ്പാക്കിയതായി ഒരു ഗള്‍ഫ് മാധ്യമത്തിന് ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.

ഐസലേഷനെപ്പറ്റി മംമ്ത പറയുന്നതിങ്ങനെ

‘സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തുനിന്നെത്തുന്നവര്‍ ഐസലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News