പത്തനംതിട്ടയില്‍ വിദേശത്ത് നിന്നെത്തിയവരും അതിഥി തൊഴിലാളികളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; ആരോഗ്യ വകുപ്പിന് വെല്ലുവിളി, പൊലീസ് സഹായം തേടും

പത്തനംതിട്ട: യൂറോപ്പില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും അളുകള്‍ പത്തനംതിട്ട ജില്ലയിലേക്കെത്തുന്നത് ജാഗ്രതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇന്ന് ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

പത്തനംതിട്ടയില്‍ തുടര്‍ച്ചയായി വരുന്ന പരിശോധന ഫലങ്ങള്‍ ആശ്വാസം നല്‍കുകയാണ്. പ്രൈമറി, സെക്കന്‍ഡറി പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞു. രോഗലക്ഷണങ്ങളോടെ പുതുതായി ഒരാളെ മാത്രമാണ് ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഗുജറാത്ത് സ്വദേശിയായ ഇയാള്‍ രണ്ടാം തല പട്ടികയില്‍ ഉള്‍പ്പെട്ട് വീട്ടില്‍ നിരിക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ നിരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 17 ആയി.

അതേസമയം, വിദേശത്ത് നിന്നെത്തിയവരും അതിഥി തൊഴിലാളികളും നിര്‍ദേശങ്ങള്‍ പാലിക്കാത്തത് അരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാനാണ് തീരുമാനം.

ഇതിനിടെ വീടുകളില്‍ കഴിയുന്നവരെ നിരിക്ഷിക്കാന്‍ തഹസില്‍ദാരമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തലത്തിലായിരിക്കും ടീമുകളുടെ പ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here