പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിഞ്ജ ചെയ്തു

പ്രതിപക്ഷത്തിന്റെ ഷെയിം ഷെയിം വിളികള്‍ക്കിടെ രാജ്യസഭ എം.പിയായി രജ്ഞന്‍ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു. കൂട്ട്കച്ചവടമാണന്ന് ചൂണ്ടികാട്ടി സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.

രാഷ്ട്രപതിയാണ് രജ്ഞന്‍ ഗോഗോയെ നിയമിച്ചതെന്ന് പറഞ്ഞ് രംഗം ശാന്തമാക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ നായിഡു ശ്രമിച്ചു.

രാജ്യസഭ ചേര്‍ന്നയുടന്‍ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കയനായിഡു സത്യപ്രതിജ്ഞയ്ക്കായി രജ്ഞന്‍ ഗോഗോയെ ക്ഷണിച്ചു.

ഗോഗോയി സഭയുടെ നടുത്തളത്തിലെത്തിയതോടെ പ്രതിപക്ഷ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നാണകേടെന്ന മുദ്രാവാക്യങ്ങള്‍ക്കിടെ മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

കൂട്ട്കച്ചവടമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ച് പറഞ്ഞു.സമാജവാദി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ സഭ വിട്ടിറങ്ങി.

രജ്ഞന്‍ ഗോഗോയുടെ എം.പി സ്ഥാനത്തെ ന്യായീകരിക്കാന്‍ എത്തിയ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, രാജ്യസഭ ഇതിനു മുമ്പും പ്രഗത്ഭരെ അംഗങ്ങളാക്കിയിട്ടുണ്ടെന്ന് പറഞ്ഞു.

നിയമനം നടത്തിയ രാഷ്ട്രപതിയുടെ അധികാരം അംഗങ്ങള്‍ മനസിലാക്കണമെന്ന് ചെയറിലുണ്ടായിരുന്ന വെങ്കയാ നായിഡു നിര്‍ദേശിച്ചു.ജൂഡീഷ്യറിയുടെ സ്വാതന്ത്രം സംശയത്തിന്റെ നിഴലിലായെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

അതേ സമയം സത്യപ്രതിജ്ഞ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത്ഷായോ സഭയിലുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News