അക്യുപങ്ചര്‍ ചികിത്സ കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവുമായി എരുമപ്പെട്ടിയിലെ സ്ഥാപനം

അക്യുപങ്ചര്‍ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന രീതിയില്‍ വ്യാജ പ്രചാരണം.

തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനായി എരുമപ്പെട്ടി സ്വദേശിയുടെ വാട്‌സാപ് സന്ദേശമാണ് വിവാദം ആയത്. എരുമപ്പെട്ടി സ്വദേശി ഫരീദാണ് താന്‍ കൂടി അഡ്മിനായ ഉദ്യമം വാട്‌സാപ് കൂട്ടായ്മയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്.

കോവിഡ് 19 സൗജന്യ അക്യുപങ്ചര്‍ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങള്‍ പ്രയോചനപ്പെടുത്തണം എന്ന രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അടുത്ത ബന്ധു നടത്തിപ്പ് കാരനായ സ്ഥാപനത്തിനായാണ് ഇയാളുടെ വ്യാജ പ്രചാരണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here