
കണ്ണൂര്‍: പാനൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ കേസെടുത്തു.
പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജന് എതിരെയാണ് പോക്‌സോ നിയമപ്രകാരം പാനൂര്‍ പോലീസ് കേസെടുത്തത്.
വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്.ജനുവരി 15 ന് സ്‌കൂളില്‍ വച്ചും പിന്നീട് മൂന്നുതവണയും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ആണ് സംഭവം അറിയുന്നത്.
വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി എന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായി.
സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി മൊഴി നല്‍കി. ബിജെപി നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ ടി യു ജില്ലാ നേതാവുമാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്മരാജന്‍.
അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഒളിവില്‍ പോയ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.നേരത്തെയും ഈ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറി എന്ന പരാതിയുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here