അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതിനിടയിൽ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിലകുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക.
വര്‍ധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണമൂലമുള്ള അധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാധ്യതകൾ സാധാരണക്കാരിൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ നീക്കം.
നിലവിലെ നികുതി വരുമാന സാധ്യതകള്‍ അടിസ്ഥാനമാക്കിയാല്‍ 3.8ശതമാനം ധനക്കമ്മിയില്‍ തുടരണമെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കോവിഡ്-19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും.
ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍-സര്‍വീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിന് ധനക്കമ്മിയില്‍ ആഘാതമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.