നിർഭയ കേസ്; ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി തള്ളി കോടതി; വധശിക്ഷ നാളെ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി വിചാരണ കോടതി തള്ളി.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതികളുടെ ഹർജികൾ സുപ്രീംകോടതിയും തള്ളി. നാളെ പുലർച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ അന്തിമ ഘട്ടത്തിലാണ്. ശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാൻ അവസാന നിമിഷവും പ്രതികൾ നീക്കം നടത്തിയേക്കും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നാല് ഹർജികൾ വിചാരണകോടതിയും സുപ്രീം കോടതിയും തള്ളിയതോടെ 4 പ്രതികളുടെയും കഴുത്തിൽ നാളെ പുലർച്ച 5.30ന് തൂക്ക് കയർ മുറുകുമെന്ന് ഉറപ്പായി. വിവിധ ഹർജികൾ കോടതികളുടെ പരിഗണനയിലാണ്.അതിനാൽ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന 4 പ്രതികളുടെയും ഹർജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാകുമെന്ന് ഉറപ്പായത്.

പ്രതികളുടെ നിയമവഴികൾ അവസാനിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് വധശിക്ഷ സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത്. പ്രതികൾ തൂക്കിലേറ്റപ്പെടാൻ പോകുന്നതിൽ നിർഭയയുടെ അമ്മ തൃപ്തി പ്രകടിപ്പിച്ചു. 7 വർഷങ്ങൾക്ക് ശേഷം മകളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പോകുന്നുവെന്ന് അവർ പറഞ്ഞു. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ 3 അംഗ ബഞ്ച് കേസുമായി ബന്ധപ്പെട്ട 2 ഹർജികളാണ് ഇന്ന് തള്ളിയത്.

സംഭവം നടക്കുമ്പോൾ ദില്ലിയിൽ ഇല്ലായിരുന്നുവെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യംപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജിയും രാഷ്ട്രപതി രണ്ടാമത്തെ ദയാഹർജി തള്ളിയതിനെതിരെ അക്ഷയ് കുമാർ നൽകിയ ഹർജിയുമാണ് ഈ ബഞ്ച് തള്ളിയത്. പവൻ കുമാർ ഗുപ്‌തയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു. കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല.

ഇളവ് ലഭിക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജി തള്ളിയത്. ശിക്ഷ നടപ്പാക്കാൻ തിഹാർ ജയിലിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രതികളെ തൂക്കാൻ തടസ്സങ്ങൾ ഇല്ലെങ്കിലും നാളെ ശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാൻ അവസാന നിമിഷവും പ്രതികൾ ശ്രമം നടത്താൻ സാധ്യതയുണ്ട്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ അടക്കം സമീപിച്ചാൽ ഇത് രാത്രി നാടകങ്ങൾക്ക് വഴി ഒരുക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News