മൂന്ന് രൂപയുടെ മാസ്‌കിന് 22 രൂപ: നടപടി

തിരുവനന്തപുരം: മൂന്ന് രൂപ വിലയുള്ള മാസ്‌ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തില്‍ മാസ്‌ക്ക് വില കൂട്ടി വില്‍ക്കുന്നവരെ കുറിച്ച് അന്വേഷിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ 18ന് ട്രിവാന്‍ഡ്രം സേവന മെഡിസിന്‍സില്‍ നിന്നും മൂന്ന് മാസ്‌ക്കുകള്‍ 68.25 രൂപക്ക് വാങ്ങിയ അജയ് എസ് കുര്യാത്തി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു മാസ്‌കിന് 50 രൂപ വരെ ഈടാക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. വിലക്കൂടുതല്‍ കാരണം മാസ്‌ക് വാങ്ങാന്‍ പൊതുജനങ്ങള്‍ മടിക്കുന്നതായി പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News