കൊറോണ; വെെറസുകളുടെ പ്രവേശന കവാടം കണ്ണുകളെന്ന് ആരോഗ്യ വിദഗ്ദ്ധർ

കൊറോണ വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാനുള്ള കവാടമാണ് കണ്ണുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ചൈനയിൽ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയതും നേത്ര ഡോക്ടർ ലീ വെൻലിയാങ്ങായിരുന്നു.ഇക്കാരണത്താലാണ് കൈ കണ്ണിൽ സ്പർശിക്കുന്നതിനെ ആരോഗ്യ വിദഗ്ദ്ധർ വിലക്കുന്നത്.

കൈകൾ എപ്പോഴും ശുദ്ധിയോടെ സൂക്ഷിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് ജനങളെ ബോധവത്കരിക്കുന്നതിന് ചൈനയിൽ കൊറോണ വൈറസ് ബാധിതനായ നേത്ര ഡോക്ടർ ലീ വെൻലിയാങ്ങിന്റെ മരണവും ഒരു കാരണമായി.

യുഹാനിൽ കണ്ണിനു ചികിത്സ തേടിയെത്തിയ സ്ത്രീയെ ചികിത്സിച്ചപ്പോഴാണ് വൈറസ് ഡോക്ടർ ലീ വെൻലിയാങ്ങിന്റെ നേത്രങളിലൂടെ ശരീരത്തിൽ പ്രവേശിച്ച് ജീവൻ അപഹരിച്ചത്.ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു.

കണ്ണുകളിലൊ മൂക്കിലൊ വായിലൊ കഴുകാത്ത കൈകൊണ്ട് തൊടരുതെന്ന സന്ദേശം പാലിക്കാത്തവരെ കൊറോണ എന്ന വൈറസ് തേടിയെത്തിയേക്കാം.2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമാണ് കൊറോണ വൈറസെന്ന് കഴിഞ്ഞ ഡിസംബര്‍ 30ന് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചിരുന്നു.

എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കല്‍ പൊലീസും പാടേ അവഗണിച്ചു.ഫലം ചൈനയിലെ മരണസംഖ്യ 3000 കടന്നത്.ഈ അനുഭവം ആവർത്തിക്കാതിരിക്കാനാണ് വ്യക്തി ശുചിത്വം പാലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News