കൊറോണ; സർക്കാർ നിർദേശം കൃത്യമായി പാലിച്ച് മദ്യശാലകള്‍

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ഒരു മീറ്റർ അകലം പാലിക്കണമെന്ന സർക്കാർ നിർദേശം കൃത്യമായി പാലിക്കുകയാണ് ബീവറേജസ് ഔട്ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവർ.

തലശ്ശേരിയിലെ ഒരു ബീവറേജിൽ ആളുകൾ ക്യൂ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.അതേ സമയം ബിവറേജസ് ഔട്ലെറ്റുകളിൽ കൈ കഴുകാനുള്ള സംവിധാനങ്ങളും സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്.

തലശ്ശേരിയിലെ ഒരു ബീവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ ആളുകൾ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കൊറോണ തടയാൻ ബിവറേജസ് മദ്യ ഷാപ്പുകൾ അടച്ചു പൂട്ടണം എന്ന് പറയുന്നവരുടെ വായടപ്പിക്കുന്നതാണ് മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ അച്ചടക്കവും മുൻ കരുതലും.ഒരു മീറ്റർ പരസ്പരം അകലം പാലിച്ചാണ് എല്ലാവരും വരിയിൽ നിൽക്കുന്നത്.

ഇത് തലശ്ശേരിയിലെ മാത്രം കാണുന്ന കാഴ്ചയല്ല.കേരളത്തിലെ എല്ലാ ബിവറേജസ് ഔട്ലെറ്റുകളിലും ഇത് പോലെ തന്നെയാണ് കാര്യങ്ങൾ.മദ്യശാലകൾ അടച്ചു പൂട്ടുണമെന്ന് ചിലർ പറയുമ്പോൾ അത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും എന്നാണ് മനോരോഗ വിദഗ്ധരുടെ അഭിപ്രായം

കച്ചവട സ്ഥാപനങ്ങളും സൂപ്പർ മാർക്കറ്റുകളും എല്ലാം തുറന്ന് പ്രവർത്തിക്കുമ്പോൾ മദ്യശാലകൾ മാത്രം അടക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണെന്നും ചിലർ ചോദിക്കുന്നു.

ബീവറേജസ് ഔട്ലെറ്റുകൾക്ക് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മദ്യം വാങ്ങാൻ എത്തുന്നവർ കൃത്യമായി ഉപയോഗിക്കുന്നു.ആവശ്യമായ നിർദേശങ്ങൾ നൽകാൻ ചിലയിടങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News