ഞായറാഴ്ച ‘ജനത കര്‍ഫ്യു’, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 നെ നേരിടാൻ ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാർച്ച് 22 മുതൽ രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം ആകെ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രി. ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത
തരം പ്രതിസന്ധിയിലാണ് ലോകം. ഒരു പൗരനും ലാഘവത്തോടെ കോവിഡിനെ സമീപിക്കരുത്. രാജ്യം നേരിടുന്നത് കടുത്ത് പ്രതിസന്ധി. എല്ലാവരും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
രാജ്യം കരുതലോടെയിരിക്കണമെന്നും അലസത പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആൾക്കൂട്ടങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ട് നിൽക്കണംയ വരുന്ന കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണം. രോഗം വരില്ലെന്നും പടര്‍ത്തില്ലെന്നും പ്രതിജ്ഞയെടുക്കണം. തൊഴില്‍പരമായ ആവശ്യങ്ങളുള്ളവര്‍ മാത്രം പുറത്തിറങ്ങണം. സാമൂഹിക ആവശ്യം പാലിക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ഥിരപരിശോധനയ്ക്കായി ആരും ആശുപത്രിയില്‍ പോകരുതെന്നും ഡോക്ടര്‍മാരെ ഫോണിലൂടെ ബന്ധപ്പെടണമെന്നും അത്യാവശ്യമല്ലാത്ത് ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1 മാസം ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ ശ്രമിക്കണം. ജോലിക്കെത്താന്‍ കഴിയാത്ത് ദിവസ വേതനക്കാരുടെ വേതനം റദ്ദാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചു. താൻ ആവശ്യപ്പെട്ടപ്പോഴൊക്കെ രാജ്യം അത് മാനിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകണമെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

മാര്‍ച്ച് 22 ഞായറാഴ്ച്ച വൈകിട്ട് രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വീടുകളിലിരുന്ന് 5 മിനിറ്റ് നേരം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ കൈയ്യടിച്ചും പ്ലേറ്റുകള്‍ കൂട്ടിയടിച്ചും പ്രശംസിക്കണമെന്നുമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പരോക്ഷമായി അംഗീകരിച്ച മോദി ഇത് പരിഹരിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ സാമ്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News