കൊറോണ; മുതിര്‍ന്നവരും കുട്ടികളും പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കായി മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന നിര്‍ദ്ദേശം.

65 വയസിനുമുകളിലുള്ള പൗരന്‍മാര്‍ വീടുകളില്‍ത്തന്നെ കഴിയണം. മുതിര്‍ന്ന പൗരന്‍മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി.

രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണു കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. റെയില്‍വേയും സിവില്‍ ഏവിയേഷനും വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവുകള്‍ റദ്ദാക്കണം.

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ടൈപ്പ് കേന്ദ്ര ജീവനക്കാര്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഓഫീസില്‍ ഹാജരായാല്‍ മതി.വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. അടിയന്തര സേവനദാതാക്കളെ ഒഴിവാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News