കൊറോണ; വര്‍ക്കലയിലുള്ള ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് പരിശോധനാ ഫലം നെഗറ്റീവായത്. അതേസമയം ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ റൂട്ട് മാപ്പും പുറത്തുവിട്ടിട്ടുണ്ട്.

വര്‍ക്കലയിലുള്ള ഇറ്റാലിയന്‍ പൗരന്‍റെ കൊറോണ ബാധയാണ് തുടര്‍പരിശോധനാ ഫലത്തില്‍ നെഗറ്റാവായത്. 48 മണിക്കൂറിനിടെ നടത്തുന്ന തുടര്‍ പരിശോധനകളിൽ രണ്ട് റിസൾട്ടുകൾ നെഗറ്റീവായതായി കളക്ടർ അറിയിച്ചു. അതോടൊപ്പം തന്നെ ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ സഞ്ചാര പാതയും പുറത്തുവന്നിട്ടുണ്ട്.

ഡോക്ടര്‍ ഏതെല്ലാം സമയം ശ്രീചിത്ര മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു എന്നും . ഹോസ്പ്പിറ്റലില്‍ എവിടെയെല്ലാം സഞ്ചരിച്ചു എന്നതടക്കമുള്ള വിശദ വിവരങ്ങളും സഞ്ചാര പാതയില്‍ വ്യക്തമാണ്. ഇതു പ്രകാരം മാര്‍ച്ച് നാലുമുതലുള്ള പത്തു ദിവസങ്ങള്‍ ഹോസ്പ്പിറ്റലിലെ വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍ സഞ്ചരിച്ചതിന്‍റെ സമയവും സഞ്ചാര പാതയില്‍ വ്യക്തമാണ്.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിലാകെ 3285 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 65 പേര്‍ വിവിധ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 66 പേരും നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ എല്ലാവരേയും സ്ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel