നീതി നടപ്പാക്കുമ്പോ‍ഴും കെെവിറക്കാതെ പവന്‍ കുമാര്‍ ജല്ലാദ്

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിനുശഷമാണ് ശിക്ഷ നടപ്പാക്കപ്പെടുന്നത്. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം. രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജികള്‍. മീററ്റില്‍ നിന്നുള്ള പവന്‍ കുമാര്‍ ജല്ലാദ് എന്ന ആരാച്ചാറാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും ശിക്ഷ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ടത്.

ദയ അര്‍ഹിക്കാത്ത പ്രതികള്‍ മരണത്തിന് കാതോര്‍ക്കുമ്പോള്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആരാച്ചാര്‍ പവന്‍ കുമാര്‍ ജല്ലാദ്.

മീററ്റ് കാന്‍ഷിറാം കോളനിയിലെ ഒറ്റമുറി വീട്ടില്‍ പവന്‍ ജല്ലാദിന്റെ മാസങ്ങളായ കാത്തിരിപ്പ് അവസാനിക്കുന്നു. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാന്‍ ജല്ലാദ് തയ്യാറാണ്.

നേരത്തെ ഇന്ദിരാഗാന്ധി വധത്തിലെ പ്രതികളായ സദ്വന്ത് സിംഗ്, കെഹര്‍ സിംഗ് എന്നിവരുടേയും സഞ്ജയ്- ഗീത ചോപ്ര കൊലപാതകക്കേസിലെ കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെയടക്കം വധശിക്ഷ നടപ്പിലാക്കിയ ആരാച്ചാരുടെ പുതിയ തലമുറയില്‍പ്പടുന്നയാളാണ് പവന്‍ ജല്ലദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News