നിര്‍ഭയ കേസ്; തൂക്കുകയറില്‍ നിന്നും രക്ഷപെടാന്‍ പ്രതികള്‍ നടത്തിയ നീക്കങ്ങള്‍

നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പും നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കുമ്പോള്‍ നിര്‍ഭയ സംഭവവും നിയമവ‍ഴികളും, തൂക്കുകയറില്‍ നിന്നും രക്ഷപെടാന്‍ പ്രതികള്‍ നടത്തിയ നീക്കവും പരിശോധിക്കാം.

ജനുവരി 8, 2020 ജനുവരി 22 രാവിലെ 7ന് പ്രതികളെ തൂക്കിലേറ്റാന്‍ ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറഖപ്പെടുവിച്ചു

ജനുവരി 14 പ്രതികളായ മുകേഷ് ശര്‍മ്മയുടേയും വിനയ് ശര്‍മ്മയുടെയും വിടുതല്‍ ഹര്‍ജി സുപ്രീംകോടതി അഞ്ചംബെഞ്ച് തള്ളി

ജനുവരി 17 രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതി മുകേഷ് കുമാറിന്‍റെ ദയാഹര്‍ജി തള്ളി

ജനുവരി 28 അക്ഷയ് കുമാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി

ജനുവരി 30 സുപ്രീംകോടതി അക്ഷയ് കുമാറിന്‍റെ പുനപരിശോധനാ ഹര്‍ജി തള്ളി

ജനുവരി 31, അക്ഷയ് കുമാര്‍ വിനയ് ശര്‍മ്മ എന്നിവര്‍ ദയാഹര്‍ജി നല്‍കിയതിനാല്‍ ദില്ലി വിചാരണകോടതി മരണവാറണ്ട് പിന്‍വലിച്ചു

ഫെബ്രുവരി 1 വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ഫെബ്രുവരി 5 നിയമ നടപടികൾ തീർക്കാൻ പ്രതികൾക്ക് ഒരാഴ്ച സമയം അനുവദിച്ചു.

ഫെബ്രുവരി 11 വധശിക്ഷയ്ക്ക് പുതിയ തീയതി പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ഫെബ്രുവരി 17 മാര്‍ച്ച് 3 ന് പ്രതികളെ തൂക്കിലേറ്റണമെന്ന് പുതിയ മരണവാറണ്ട്

മാര്‍ച്ച് 2 പവന്‍ഗുപ്തയുടെ തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാന്‍ നീക്കം

മാര്‍ച്ച് 5 പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. എല്ലാ പ്രതികളെയും മാര്‍ച്ച് 20ന് ഒരുമിച്ച് തൂക്കിലേറ്റണമെന്ന് ദില്ലി പട്യാല ഹൗസ് കോടതി

മാര്‍ച്ച് 18 വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

മാര്‍ച്ച് 19 വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളി.

മാര്‍ച്ച് 20 വധശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News