
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. പുലര്‍ച്ചെ 05:30 നാണ് തിഹാര്‍ ജയിലില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യമായാണ്. ജയിലിനുപുറത്ത് ആഹ്ലാദാരവം മുഴക്കി ആള്‍ക്കൂട്ടം. ശിക്ഷ നടപ്പിലാകുന്നത് മൂന്ന് തവണ മാറ്റിവച്ച ശേഷം. നിയമപോരാട്ടം നീണ്ടത് ഏഴുവര്‍ഷത്തിലേറെ.
ഇവർക്ക് പ്രാർത്ഥിക്കാൻ സമയം നൽകി. പത്ത് നിമിഷത്തെ പ്രാർത്ഥനയ്ക്ക് ശേഷം, അതിന് ശേഷം ചെയ്ത കുറ്റമെന്തെന്ന് വിശദമായി വായിച്ച് കേൾപ്പിച്ചു. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളുടെ മരണവാറന്‍റ് റദ്ദാക്കാന്‍ ഒന്നും ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നും പുലര്‍ച്ചെ അഞ്ചരവരെ വാദം തുടര്‍ന്നാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
നിര്‍ഭയകേസിലെ പ്രതികളെ രാവിലെ 5.30ന് തൂക്കിലേറ്റും. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാലഹൗസ് കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മണിക്കൂറാണ് കോടതി വാദം കേട്ടത്. അതേസമയം വധശിക്ഷയ്ക്കെതിരെ പ്രതികള്‍ ഇന്ന് രാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ചേക്കും.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്നെ ജയിലില്‍ ശിക്ഷ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. വധശിക്ഷയ്ക്ക് മുന്നോടിയായി കുറ്റവാളികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവര്‍ സാധാരണ വെള്ള നിറത്തിലുള്ള ജയില്‍ വസ്ത്രത്തിന് പകരം ചുവന്ന വസ്ത്രങ്ങളാണ് ഇന്ന് ധരിച്ചിരിക്കുന്നത്. കൂടാതെ നാലുപേരെയും ഹാങിംഗ് സെല്ലിന് സമീപത്തെ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.
2012 ഡിസംബര്‍ 16നായിരുന്നു ദില്ലിയിൽ 23 കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തത്. മാര്‍ച്ച് 5 ന് ദില്ലി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്‍റാണ് നാളെ നടപ്പിലാക്കപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here