കോവിഡ് 19: 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ ഡോ. രമണൻ ലക്ഷ്‌മിനാരായണൻ.ഏറ്റവും മോശം സാഹചര്യത്തിൽ 60 ശതമാനം ആളുകൾക്കുവരെ രോഗം ബാധിക്കാം.

ചെറിയ ശതമാനത്തിന്‌ ഗുരുതരരോഗബാധയ്‌ക്കും അതിൽ ഒരു വിഭാഗത്തിന്‌ ജീവൻ നഷ്ടപ്പെടാനും ഇടയാകുമെന്ന്‌ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന്‌ നൽകിയ അഭിമുഖത്തിൽ ഡോ. രമണൻ ലക്ഷ്‌മിനാരായണൻ പറഞ്ഞു.

രാജ്യത്ത്‌ രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്നിട്ടില്ലെന്ന ഐസിഎംആറിന്റെ വാദം തെറ്റാണ്‌. ഏതാനം ആഴ്‌ചകൾക്കുമുമ്പേ ഇത്‌ സംഭവിച്ചിട്ടുണ്ടാകും. മറ്റ്‌ രാജ്യങ്ങൾ കടന്നുപോയ അനുഭവങ്ങളും ശാസ്‌ത്രീയ പദ്ധതിയും പ്രകാരമാണിത്‌ പറയുന്നത്‌.

സ്‌കൂളുകളും കോളേജുകളും സിനിമാ തിയറ്ററുകളും അടച്ചിടാൻ തീരുമാനിച്ചത്‌ മൂന്നാംഘട്ടത്തിൽ എത്തിയെന്ന്‌ കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞെന്ന്‌ വ്യക്തമാക്കുന്നു.

സർക്കാർ അത്‌ വെളിപ്പെടുത്തുന്നില്ലെന്ന്‌മാത്രം. രോഗബാധയും മരണവും സംബന്ധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്‌ വിശ്വസനീയമല്ല. രാജ്യത്തിന്റെ വലിപ്പവും ജനസാന്ദ്രതയും പരിഗണിച്ചാൽ രോഗം തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ എണ്ണം 10,000 കടന്നിട്ടുണ്ടാവാം.

ഒരുദിവസം 10,000 പേരെ പരിശോധിക്കണം. ചൊവ്വാഴ്‌ചവരെ ആകെ 11,500 പേരെയാണ്‌ പരിശോധിച്ചതെന്ന്‌ ഐസിഎംആറിന്റെ കണക്ക്‌ വ്യക്തമാക്കുന്നു. 130 കോടി ജനങ്ങളുള്ള രാജ്യത്ത്‌ നിലവിലെ പരിശോധനാ നിരക്ക്‌ അപര്യാപ്‌തമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News