
കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍.
മഞ്ചേസ്വരം എംഎല്‍എ എംസി കമറുദ്ദീന്‍, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെയുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയത്.
അതേസമയം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുകയാണ്. കാസര്‍കോട് രണ്ടാമത് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി.
11ാം തിയ്യതി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ 12ാം തിയ്യതി മാവേലി എക്‌സ്പ്രസില്‍ എസ്9 കമ്പാര്‍ട്ട്‌മെന്റിലാണ് കാസര്‍കോട് എത്തുന്നത്.
17ാം തിയ്യതിയാണ് ഇയാള്‍ രോഗലക്ഷണങ്ങളുമായി കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നത് കൊറോണ സ്ഥിരീകരിച്ച വ്യക്തി നാട്ടില്‍ എത്തിയ ശേഷം ഇയാള്‍ കല്യാണത്തിലും മറ്റ് പൊതുപരിപാടിയിലും പങ്കെടുത്തിരുന്നു.
ഇതിനിടയില്‍ ഇയാള്‍ എംഎല്‍മാരുമായി ഹസ്തദാനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് കലക്ടറുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം വയനാട് മുട്ടിലില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നെത്തിയ മുഹമ്മദ് ഷഫീഖിനെയാണ് അറസ്റ്റ് ചെയ്തത്.
14ദിവസത്തെ നിരീക്ഷണകാലയളവ് ലംഘിച്ചതിനെതുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷഫീഖിനെ തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here