നിർഭയ പ്രതികളുടെ വധശിക്ഷ: നീതിയിലേക്ക് സ്ത്രീകളെ അടുപ്പിക്കുകയാണ് വേണ്ടത്; വധശിക്ഷ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ല; അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി

നിർഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റിയ സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതി.

തൂക്കിലേറ്റിയത് നിയമവാഴ്ചയോടുള്ള അനാദരവാണെന്ന് നിരീക്ഷിച്ച കോടതി വധശിക്ഷ സംവിധാനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി മണിക്കൂറുകള്‍ പിന്നിടവെയാണ് അന്താരാഷ്ട നീതി ന്യായ കോടതി നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.

പ്രതികളെ തൂക്കിലേറ്റിയത് അപലപനീയമാണ്. നടപടി നിയമവാഴ്ചയോടുള്ള അനാദരവാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഏഷ്യ പസഫിക് ഡയറക്ടര്‍ ഫ്രഡറിക് റോസികി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിലൂടെ സ്ത്രീയെ നീതിയോട് അടുപ്പിച്ചുവെന്ന് കരുതാന്‍ സാധിക്കില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ തുടരുന്ന വധശിക്ഷ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണകൂടം നിയമ വാഴ്ചയുടെ പേരില്‍ നടത്തുന്ന കൊലപാതകം ഹിംസയെ ആഘോഷിക്കുന്നത് പോലെയാണെന്ന് ഐസിജെ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

നീതിയിലേക്ക് സ്ത്രീകളെ അടുപ്പിക്കുകയാണ് വേണ്ടത്. വധശിക്ഷയുടെ അനന്തര ഫലം വെളിവായതാണ്. ഇത് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ല. വധശിക്ഷ നിര്‍ത്തലാക്കാന്‍ സ്വത്വര നടപടികള്‍ കൈക്കൊള്ളണം. നിയമ വ്യവസ്ഥകളില്‍ ക്രമാനുഗതമായ മാറ്റം കൊണ്ടുവരണം. ഇതിനായി യു എന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ മാനദണ്ഡമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ 3 പ്രതികള്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News