രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

കൊറോണ വ്യാപിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള ഇറ്റലി സ്വദേശിയാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നാലുപേര്‍ക്കും കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 201 ആയി.

രോഗ ബാധിതരായ ഇരുപതുപേര്‍ വൈറസ് ബാധയില്‍ നിന്നും ഇതുവരെ രോഗമുക്തി നേടി. 176 പേരാണ് രോഗം ബാധിച്ച് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 25 ആയി.

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 245866 ആയി 10048 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു. ലോകത്താകെ 88465 പേര്‍ വൈറസ് ബാധയില്‍ നിന്നും മുക്തിനേടി. 147373 പേര്‍ ലോകത്താകെ വൈറസ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News