കൊറോണ: സര്‍ക്കാരിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ച് മദ്യപാനികള്‍

തിരുവനന്തപുരം: ബിവറേജുകളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ച് മദ്യപാനികള്‍.

ബിവേറേജുകളിലെ ക്യൂവില്‍ നിശ്ചിത അകലം പാലിച്ചാണ് അച്ചടക്കത്തോടെയാണ് മദ്യപന്‍മാര്‍ മദ്യം വാങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് കൈ കഴുകാനുളള സൗകര്യങ്ങള്‍ മിക്ക മദ്യഷോപ്പുകള്‍ക്ക് മുന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്ന് നിരന്തര ആക്ഷേപം കേള്‍ക്കുന്ന മദ്യപന്‍മാരാണ് കൊറോണകാലത്ത് നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നത്.

മദ്യഷാപ്പ് തുറന്നാല്‍ സാധനം മേടിക്കാന്‍ തിക്കി തിരക്കി അലബുണ്ടാക്കുന്ന പഴയ കുടിയന്‍മാരല്ല കേരളത്തിലേത്.

കൊറോണ കാലത്ത് അച്ചടക്കവും പകര്‍ച്ച വ്യാധിയും പടരാതിരിക്കാന്‍ സ്വയം അച്ചടക്കത്തോടെ പെരുമാറുന്നവരാണ് ഇവര്‍. കയറി വരുന്ന വഴിക്ക് തന്നെ ബിവറേജ് ജീവനക്കാരുടെ നിര്‍ദ്ദേശനുസരണം വൃത്തിയായി കൈകഴുകിയാണ് ഇവര്‍ മദ്യശാലയിലേക്ക് കയരുന്നത്.

പഴയപോയ സാധനം മേടിക്കാന്‍ തിക്കുകയും തിരക്കുകയും ചെയ്യുന്ന പ്രവണതയില്ല.ബിവേറേജസ് ഷോപ്പിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശം അവര്‍ അക്ഷരം പ്രതിപാലിക്കുന്നു. ഒരു കൈയ്യകലത്തില്‍ ദേഹത്ത് സ്പര്‍ശിക്കാതെയാണ് മദ്യപന്‍മാര്‍ നിള്‍ക്കുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം മദ്യപന്‍മാരും സ്വാഗതം ചെയ്യുന്നു

രോഗബാധ ഏല്‍ക്കാതിക്കാനുളള ക്രമീകരണത്തിന് നല്ല പ്രതികരണമാണെന്ന് ബിവേറജസ് ജീവനക്കാരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here