‘ബ്രേക്ക് ദി ചെയിന്‍’ എറ്റെടുത്ത് സിപിഐഎം പ്രവര്‍ത്തകര്‍

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈന്‍ എറ്റെടുത്ത് സിപിഐഎം പ്രവര്‍ത്തകര്‍.
കൊല്ലത്ത് ചാമക്കട ഫയര്‍‌സ്റ്റേഷന് സമീപത്തും പള്ളിമുക്കിലും, കയ്യ് കഴുകാനുള്ള സൗകര്യം ഒരുക്കി.

കൊല്ലത്ത് വ്യാപാരികളും തൊഴിലാളികളും ധാരാളമുള്ള പ്രദേശമെന്നത് കണക്കിലെടുത്താണ് സിപിഐഎം പ്രവര്‍ത്തകര്‍ ഹാന്റ് വാഷിംങിനുള്ള സൗകര്യം ഒരുക്കിയത്.വിദ്യാര്‍ത്ഥികളും,തൊഴിലാളികളും ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈനില്‍ കണ്ണികളായി.താമരകുളത്തും,കൊല്ലം പള്ളിമുക്കിലും ഹാന്റ് വാഷിംങിന് പൊതുടാപ്പുകള്‍ സ്ഥാപിച്ചു.

കൊറോണയെ നേരിടാന്‍ ആരോഗ്യ വകുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണ് സമൂഹവ്യാപനം തടയാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ബോധവത്കരണവുമായി രംഗത്തെത്തിയത്.ജനങള്‍ ഒത്തുകൂടുന്നിടത്ത് ഹാന്റ് വാഷിംങ് സംവിധാനം ഒരുക്കാന്‍ സന്നദ്ധ സംഘടനകളോടും സിപിഐഎം അഭ്യര്‍ത്ഥിച്ചു. വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പിന്റെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here