കൊറോണയെ നേടിടാന്‍ പ്ലാന്‍ സി ഒരുക്കങ്ങള്‍

കൊറോണയെ നേരിടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്ലാന്‍ സി നടപ്പിലാക്കാന്‍ ഒരുക്കങള്‍ തുടങി.

കൊറോണ കെയര്‍ സെന്ററുകള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളും ഹോസ്റ്റലുകളും സ്റ്റാര്‍ ഹോട്ടലുകളും റസ്റ്റ് ഹൗസുകളും ഏറ്റെടുക്കും.

കോവിഡ് 19 നേരിടുന്നതിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി സ്വകാര്യ ആശുപത്രികളിലും സ്‌കൂളുകളിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം ആക്ഷന്‍ പ്ലാന്‍ സി നടപ്പിലാക്കും. ആവശ്യമെങ്കില്‍ താലൂക്കുതലത്തിലേക്കും വ്യാപിപ്പിക്കും.

2000 ത്തോളം പേരെ പാര്‍പ്പിക്കാന്‍ റവന്യൂ,ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിനായി 21 കെട്ടിടങള്‍ കണ്ടെത്തി.

കൂടാതെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍,പൊതുമരാമത്ത് റസ്റ്റ് ഹൗസ് എന്നിവയും പരിഗണിക്കും. സ്ഥിതി നിയന്ത്രണാതീഥമകുമെന്ന് കരുതി തന്നെയാണ് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News