കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വച്ചത്. 8,9 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി മുതല്‍ സര്‍വകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിയത്.
കേരള, എം.ജി, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പരീക്ഷകളും മാറ്റിയതില്‍ ഉള്‍പ്പെടുന്നു. അതെസമയം 8,9 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി. ഇനിയവര്‍ക്ക് പരീക്ഷയുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമായത്.
നേരത്തെ പരീക്ഷകള്‍ കര്‍ശന മുന്‍കരുതലില്‍ നടത്തി പോന്നത് അതെ രീതിയില്‍ തുടരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാണ് വിദ്യാര്‍ത്ഥികളെ സ്‌കുളുകളില്‍ പരീക്ഷയ്ക്ക് എത്തിക്കുന്നതില്‍ ഉള്‍പ്പെടെ ആശങ്ക ഉയര്‍ന്ന പശ്ചാത്തലില്‍ കൂടിയാണ് അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ പുന:രാലോചന നടത്തിയത്.
മൂല്യ നിര്‍ണയത്തിലുള്‍പ്പെടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്രമീകരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
Get real time update about this post categories directly on your device, subscribe now.