കമല്‍നാഥ് രാജിവെച്ചു; ”സത്യം പുറത്തുവരുന്ന നാള്‍ ജനം ബിജെപിയോട് ക്ഷമിക്കില്ല; അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ രീതി”

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കമല്‍നാഥ് രാജിവെച്ചു.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്‍പെയാണ് രാജി പ്രഖ്യാപിച്ചത്.

ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. മധ്യപ്രദേശിന് പുതിയ ദിശയിലേക്ക് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചെന്നും 15 വര്‍ഷക്കാലം മധ്യപ്രദേശ് ഭരിച്ചിട്ടും ബിജെപിക്ക് സാധിക്കാത്തത് 15 മാസം കൊണ്ട് തനിക്ക് സാധിച്ചെന്നും കമല്‍നാഥ് പറഞ്ഞു.

സത്യം എന്നെങ്കിലും പുറത്തുവരും. ഞങ്ങളുടെ എംഎല്‍എമാരെ ബെംഗളൂരുവില്‍ തടങ്കലിലാക്കി. ഇതിന് പിന്നിലെ കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. സത്യം പുറത്തുവരുന്ന ആ നാള്‍ ജനങ്ങള്‍ ബിജെപിയോട് ക്ഷമിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചിരുന്നു. ഏത് വഴിയിലൂടെയും അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ രീതി. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News