63 ഇന്ത്യക്കാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് തടഞ്ഞതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

മലേഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 63 ഇന്ത്യക്കാരാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ ഇവരെ തടഞ്ഞത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ തടഞ്ഞതെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശദീകരണം.

മൂന്ന് ദിവസമായി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ല. മുഖത്തിടുന്ന മാസ്‌ക് പോലും 3 ദിവസമായി മാറ്റിയിട്ടില്ല.

നിലവില്‍ ഇവര്‍ക്കാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല. പക്ഷെ ഇതേ സാഹചര്യം തുടര്‍ന്നാല്‍ രോഗം പിടിപെടുമോ എന്ന ഭീതിയിലാണ് സ്ത്രീകളടക്കമുള്ള യാത്രികര്‍. ഇന്ത്യന്‍ എംബസി അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News