
കൊല്‍ക്കത്ത: ഇതിഹാസ ഫുട്ബോള്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി കെ ബാനര്‍ജി അന്തരിച്ചു.
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് 83 കാരനായ ബാനര്‍ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാനര്‍ജി വെന്റിലേറ്ററിലായിരുന്നു.
ഫെബ്രുവരി ആറിനാണ് ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി.
1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു ബാനര്‍ജി. ഇന്ന് ഫ്രഞ്ച് ടീമിനെ സമനിലയില്‍ തളച്ച നിര്‍ണായക ഗോള്‍ നേടിയത് ബാനര്‍ജിയാണ്.
1956 ലെ മെല്‍ബണ്‍ ഒളിംപിക്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 4-2 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here