രാത്രി ഉറങ്ങിയില്ല, ആഹാരം നിരസിച്ചു, പ്രതികള്‍ അവസാന ആഗ്രഹവും പറഞ്ഞില്ല..

ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം വാങ്ങിക്കൊടുത്തത്. ദയയോ സഹതാപമോ അര്‍ഹിക്കാത്ത 4 നരാധമന്മാരെ തൂക്കിലേറ്റിയപ്പോള്‍ രാജ്യം ഒന്നാകെ നിര്‍ഭയക്ക് നീതി ലഭിച്ചതിന്റെ സംതൃപ്തിയിലാണ്.

2012ലെ നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷയും അതിനുള്ള നടപടിക്രമങ്ങളും കൃത്യം സമയം പാലിച്ചാണ് തീഹാര്‍ ജയില്‍ അധികൃതര്‍ നടപ്പാക്കിയത്. അര്‍ധരാത്രിയില്‍ ദില്ലി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു.

വധശിക്ഷ മാറ്റിവച്ചേക്കുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News