
”ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക” -പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍ ആദ്യ മൂന്നാഴ്ച കൊറോണ വൈറസ് ബാധിതര്‍ കുറവായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഇത് വന്‍തോതില്‍ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിന് കാരണമായി.
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ട് ശ്മാശനങ്ങള്‍ നിറഞ്ഞപ്പോഴാണ് ഇറ്റലിക്കാര്‍ കൊറോണയുടെ ഭീകരവ്യാപ്തി തിരിച്ചറിഞ്ഞത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 31,000ത്തിലധികം പേര്‍ ഇറ്റലിയില്‍ കൊറോണ ബാധിതരായി. ഇതില്‍ 3000ലധികം പേര്‍ മരിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മുന്‍കരുതലെടുക്കുന്നതില്‍ പിറകോട്ടു പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here