ഒടുവില്‍ നിര്‍ഭയയക്ക് നീതികിട്ടി. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെയും ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയിരിക്കുന്നു. പക്ഷെ ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ക്ക് വിരാമമാവുമോ?ഇല്ല എന്നതാണ് വാസ്തവം. രാജ്യത്ത് ഇന്ന് പലവിഷയങ്ങളിലും രണ്ട് നീതിയുണ്ട്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ബലാത്സംഘത്തിന്റെ കാരയത്തിലും രണ്ട് നീതിയാണ്.2012 ഡിസംബര്‍ 16 ന് നിര്‍ഭയ ദില്ലിയിലെ തെരുവില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഈ ജനകീയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് കുറ്റക്കാര്‍ തൂക്കിലേറ്റപ്പെട്ടത്. ദില്ലിയില്‍ നടന്നതുപോലെ ഒരുപ്രതിഷേധം ജമ്മുവിലും നടന്നിരുന്നു.
അത് നീതി നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നില്ല മറിച്ച് നീതി നിഷേധിക്കാന്‍ വേണ്ടിയായിരുന്നു. 2018 ജനുവരിയില്‍ ജമ്മുവിലെ രസാന ഗ്രാമത്തില്‍ ഒരു ഏഴുവയസ്സുകാരിയെ ഒരുക്ഷേത്രത്തിനകത്തിട്ട് ഏഴുപേരടങ്ങുന്ന സംഘം ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തി.

Get real time update about this post categories directly on your device, subscribe now.