
കൊച്ചി: കൊറോണ വൈറസ് ബാധ പ്രതിസന്ധിയെ മറികടക്കാന്‍ 20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളി.
കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.
നേരത്തെ സര്‍ക്കാരിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.
ഈ സമയത്ത് ഏറ്റവും അത്യാവശ്യമായ, ഏല്ലാവരും ചിന്തിക്കേണ്ട നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേത് എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഹോട്ടലുകള്‍ ഉടന്‍ തുറക്കും. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും.
കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘ശാരീരിക അകലം സാമൂഹിക ഒരുമ’ ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here