കേരള-തമിഴ്‌നാട് അതിര്‍ത്തി അടിച്ചിട്ടില്ല; പ്രചരണം തെറ്റ്; സ്വീകരിച്ചത് കരുതല്‍ നടപടികള്‍

തിരുവനന്തപുരം: കേരളവുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു.

എടുത്തിട്ടുള്ളത് കരുതല്‍ നടപടികളാണെന്ന് തമിഴ്‌നാട് അറിയിച്ചു. കേരളവുമായുള്ള അതിര്‍ത്തി അടച്ചിട്ടില്ല. അതിര്‍ത്തിയില്‍ യാത്രക്കാരെ പരിശോധിക്കും. കേരളത്തിലേയ്ക്കുള്ള യാത്രാവാഹനങ്ങളില്‍ മൂന്നിലൊന്ന് ഭാഗം കുറവു വരുത്തും.

ചരക്കു നീക്കത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. വിഷയത്തില്‍ തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News