രാജ്യം കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കൃത്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
കോറോണയ്ക്കെതിരെ ആരോഗ്യ-സാമ്പത്തിക പദ്ധതികള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഭാഷണം. കൃത്യമായ പദ്ധതികള്‍ പ്രഖ്യാപ്പിക്കാന്‍ മോദിയ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
രോഗം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത്തി രണ്ടാം തിയതി ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ സിപിഐഎം ആവിശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലും സൗജന്യ കോറോണ പരിശോധന ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഐഎം നിര്‍ദേശിച്ചു.
എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ റേഷന്‍,സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കണം,വായ്പകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മോറോട്ടോറിയം പ്രഖ്യാപിക്കണം തുടങ്ങിയ ആവിശ്യങ്ങളും സിപിഐഐ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നു.
ഞായറാഴ്ച്ച കര്‍ഫ്യൂ ആചരിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും പാര്‍ലമെന്റ് സമ്മേളനം നിറുത്താതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി.
എം.പിമാരും അവരുടെ സഹായികളും ഉദ്യോഗസ്ഥരുമടക്കം അയ്യായിരത്തിലേറെ പേര്‍ ദിനംതോറും പാര്‍ലമെന്റില്‍ എത്തുന്നുവെന്ന് എംപിമാര്‍ ചൂണ്ടികാട്ടുന്നു.
ഇരുപത്തിയഞ്ചാം തിയതി മുതല്‍ ആരംഭിക്കുന്ന അയോധ്യയിലെ നവരാത്രി ഉത്സവം ഉത്തരേന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ലക്ഷകണക്കിന് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആഘോഷത്തിന് എത്തും.
യോഗി ആദ്യനാഥ് സര്‍ക്കാര്‍ ആഘോഷം നിറുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് മൗനം പാലിക്കുന്നു. അയോധ്യ ജില്ലാ മജിസ്ട്രേറ്റ് വിവിധ സന്യാസ സമൂഹങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ആഘോഷങ്ങള്‍ കുറയ്ക്കുന്നതിനോട് ആരും യോജിക്കുന്നില്ലെന്നാണ് സൂചന.
അതേ സമയം, സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ നിറയുന്നു. കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് സര്‍ദേശായി ട്വീറ്റ് ചെയ്തു. പാക്കേജ് പ്രഖ്യാപന വാര്‍ത്തയും അദേഹം പങ്ക് വയ്ക്കുന്നു.

Get real time update about this post categories directly on your device, subscribe now.