
ലഖ്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് വസുന്ധര രാജയുടെ മകന്‍ ദുഷ്യന്ത് സിംഗ് എംപിയും.
മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവര്‍ക്കൊപ്പമാണ് ദുഷ്യന്ത് പാര്‍ട്ടിയില്‍ പങ്കെടുതത്. പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ അടുത്തദിവസം തന്നെ ദുഷ്യന്ത് പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്.
ലണ്ടനില്‍ താമസിച്ചിരുന്ന കനിക മാര്‍ച്ച് 15നാണ് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ശേഷം മൂന്ന് അഞ്ച് സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
കനികയുടെ അച്ഛന്‍ രാജീവ് കപൂര്‍ ആണ് കനിക ഉത്തര്‍പ്രദേശില്‍ നടത്തിയ പാര്‍ട്ടികളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
കണികക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് 400ഓളം പേര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here