കൊറോണ: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ ക്രമീകരണം; ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി; ശനിയാഴ്ച പൊതു അവധി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ ദിവസവും പകുതി ജീവനക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. മാര്‍ച്ച് 31 വരെയുള്ള ശനിയാഴ്ചകള്‍ പൊതു അവധിയായും പ്രഖ്യാപിച്ചു.

ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ഓഫീസിലെത്താത്ത ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel