സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ യുകെയില്‍ നിന്ന് എത്തിയ ടൂറിസ്റ്റുകള്‍ക്ക്

കൊച്ചി: സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യുകെയില്‍ നിന്ന് എത്തിയ 17 അംഗ സംഘത്തിലെ ഒരു സ്ത്രീക്കും നാലു പുരുഷന്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എല്ലാം 55 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരെ കൂടാതെ രോഗലക്ഷണങ്ങളുളള ഒരാളെ കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി മന്ത്രി സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനില്‍കുമാര്‍ അറിയിച്ചു.

ഇതോടെ 30 പേരാണ് രോഗബാധ സ്ഥിരീകരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News