ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല; വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ ഉണ്ടാകില്ല

ഗുരുവായൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കില്ല.

കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. മാര്‍ച്ച് 21 മുതലാണ് ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഉദയാസ്തമന പൂജ,ചുറ്റുവിളക്ക് എന്നിവയുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തജനങ്ങളെ പ്രവേശിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel