
നടി അമല പോള്‍ വീണ്ടും വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍.
സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് ആണ്
വരന്‍ എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെ ഭവ്നിന്ദര്‍ തന്നെയാണ് അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.
അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയ്‌യും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ഇരുവരുംവിവാഹമോചിതരായി.
അടുത്തിടെയാണ് എ.എല്‍. വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here