ഈ വീഡിയോ കാണണം: മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ ഒരു സംസ്ഥാനവും യുവതയും പുലര്‍ത്തുന്ന ജാഗ്രത

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉണര്‍ന്നിരിക്കുന്ന ഉദാഹരണമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പുലര്‍ച്ചെ സമയത്തും പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വാക്കുകളാണ് ചുവടെ:

ഈ കാര്യങ്ങള്‍ എല്ലാരും വ്യക്തമായി ശ്രദ്ധിക്കുക. നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ സീറ്റില്‍ നിങ്ങള്‍ ഇരിക്കുന്നതിന് മുമ്പ് മറ്റാരൊക്കെയൊ യാത്ര ചെയ്തിട്ടുണ്ട്. അവര്‍ എവിടെ നിന്ന് കയറിയെന്നോഎവിടെ ഇറങ്ങിയെന്നൊ അവര്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്നും ആര്‍ക്കുമറിയില്ല. ഒകെ ആണല്ലാ..? ഇത്രയും കാര്യം വ്യക്തമായല്ലോ? ശ്രദ്ധിക്കുക. ഈ വാഹനത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാരണവശാലും നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ കാര്യങ്ങളോ, ഓഫീസിലെയോ മറ്റ് കാര്യങ്ങളോ സ്‌കൂളിലേയോ കോളേജിലേയോ ഒരു കാര്യവും ചിന്തിക്കാതിരിക്കുക. ചിന്തിക്കേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ഈ കൈയ്യുണ്ടല്ലോ, ഈ കൈ ഉപയോഗിച്ച് ഒരുകാരണവശാലും നിങ്ങളുടെ കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കാന്‍ പാടില്ല.”

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് അടൂരില്‍ എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനക്കിടെ ഒരാള്‍ നല്‍കിയ ബോധവല്‍ക്കരണ ക്ലാസാണിത്. യാത്രക്കാരനായ മാധ്യമ പ്രവര്‍ത്തകനാണ് ഈ വീഡിയോ പകര്‍ത്തിയത്.

നിങ്ങള്‍ വീട്ടിലെത്തിയാല്‍ ആദ്യം വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ മുക്കിവെക്കുക. കൈകള്‍ മൂന്നോ നാലോ തവണ സോപ്പ് ഉപയോഗിച്ച് കഴുകുക. എല്ലാവര്‍ക്കും മനസിലാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വിദേശത്ത് നിന്ന് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യകതയും വ്യക്തമാക്കുന്നു.

ആരും ഭയക്കേണ്ടതില്ലന്നും പറഞ്ഞ് ശുഭയത്ര ആശംസിച്ചാണ് അവര്‍ ബസില്‍ നിന്നിറങ്ങുന്നത്. ഇത്തരം ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും കൂടെയുള്ളപ്പോള്‍ ആരെ ഭയപ്പെടണം എന്ന അടിക്കുറുപ്പോടെയാണ് വിഡീയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News