സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ; കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങള്‍; ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിന: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനനടപടി, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കാസര്‍ഗോഡ് ആറു പേര്‍ക്കും കൊച്ചിയില്‍ അഞ്ചു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നു മാത്രം 55 പേരെ കൊറോണ ലക്ഷങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

12 പേര്‍ക്ക് രോഗം ബാധിച്ചത് ഗൗരവമായി കാണണം. കാസര്‍ഗോഡ് സ്ഥിതിവിശേഷം കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കാത്തവര്‍ കാണിച്ച വിനയാണ് കാസര്‍ഗോഡ് രോഗം വ്യാപനത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

കാസര്‍ഗോഡ് വൈറസ് ബാധിച്ചയാള്‍ കരിപ്പൂര്‍ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദര്‍ശനം നടത്തി. പൊതുപരിപാടികളില്‍ എല്ലാം പങ്കെടുത്തു. ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ഒരാഴ്ച ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ക്ലബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ രണ്ടാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ 5 മണിയാണ് തുറക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് വിഷയത്തെ ഗൗരവമായി എടുത്തത് കൊണ്ടാണെന്നും ഞായറാഴ്ചത്തെ കര്‍ഫ്യൂമായി സര്‍ക്കാര്‍ സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസിയും മെട്രോയും പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി ദിവസം 5 ആക്കി. ജീവനക്കാര്‍ക്ക് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ 14 ദിവസം ശമ്പളത്തോടെ ലീവ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 44,165 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്. പരിശോധനയ്ക്ക് അയച്ച 3436 സാമ്പിളുകളില്‍ 2393 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News