രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 249; ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്. 55 കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

249 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 136 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ വ്യാപിച്ചതാണ്.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം പിന്നിടുമ്പോള്‍ രോഗബാധയില്‍ ഉണ്ടായിരിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധനയാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 52. മഹാരാഷ്ട്രയ്ക്ക് ശേഷം കൂടുതല്‍ കേസുകള്‍ കേരളത്തിലും ഉത്തര്‍പ്രദേശിലുമാണ്. 17 സംസ്ഥാനങ്ങളിലും ദില്ലിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News