യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

യുഎഇയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രണ്ടു പേരാണ് മരിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.

ഇതുവരെ 140 പേര്‍ക്കാണ് രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 31 പേര്‍ സുഖം പ്രാപിച്ചിരുന്നു. ഇതാദ്യമായാണ് യുഎഇയില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യൂറോപ്പിൽ നിന്ന് എത്തിയ 78 കാരനായ അറബ് പൗരനായിരുന്നു രോഗികളിൽ ഒരാൾ. അണുബാധയുമായി ബന്ധപ്പെട്ട ഹൃദയാഘാതമാണ് മരണകാരണം.

58 കാരനായ ഏഷ്യൻ നിവാസിയാണ് മരിച്ച രണ്ടാമത്തെ ആൾ. ഹൃദ്രോഗം, വൃക്ക തകരാറുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾ ഇയാൾക്കുണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനിലും കൊറോണ മൂലം ഒരാൾ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News