കൊറോണ: സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് തമി‍ഴ്നാടും

കൊവിഡ‌്﹣-19 പ്രതിരോധത്തിന്റെ ഭാഗമായി ഇതര സംസ്ഥാന അതിർത്തി റോഡുകൾ തമിഴ്നാട് അടച്ചു. മാർച്ച് 31 വരെയാണ് കേരള, കർണാടക, ആന്ധ്രപ്രദേശ‌് എന്നീ സംസ്ഥാനങ്ങളുമായുള്ള വാഹന ഗതാഗതം നിരോധിച്ച് ചെക്ക് പോസ്റ്റുകൾ അടച്ചത്.

അവശ്യ സർവ്വീസുകളെയും ചരക്ക‌് വാഹനങ്ങളെയും ഗതാഗത നിരോധനത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലെത്തുന്നവരെ കർശനമായ പരിശോധനയ്ക്ക് ശേഷമേ കടത്തി വിടൂ.

സംസ്ഥാന – ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ അന്തർ സംസ്ഥാന സർവ്വീസുകളും നിർത്തി വെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണ്ടാകാതിരിക്കാൻ അടിയന്തിര സാഹചര്യങ്ങളിലെത്തുന്നവരെ വിശദമായ പരിശോധനയ്ക്ക് ശേഷം കടത്തി വിടും.

തമിഴ്നാട് പൂർണ്ണ ഗതാഗത നിയന്ത്രണത്തിനൊരുങ്ങിയപ്പോൾ നടന്ന കേരള – തമിഴ്നാട് സർക്കാർ തല ചർച്ചയുടെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസുകളെയും ചരക്ക് വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here