കണ്ണൂരില്‍ വിപുലമായ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്‌ഐ

കണ്ണൂരിൽ വിപുലമായ കോവിഡ് പ്രതിരോധ പ്രവർത്തനകളുമായി ഡിവൈഎഫ്ഐ. ഒരാഴ്ചയ്ക്കിടെ മുപ്പതിനായിരം മാസ്കുകൾ ജില്ലയിൽ വിതരണം ചെയ്തു.

ആശുപത്രികളിൽ രക്തദാനം,സാനിറ്റൈസർ നിർമാണം,കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ ഉടനീളം നടക്കുന്നത്.

മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോവിഡ് തടയുന്നതിന് ഭാഗമായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടക്കുന്നത്.ഒരാഴ്ചയ്ക്കിടെ മുപ്പതിനായിരത്തോളം മാസ്ക്കുകൾ ജില്ലയിൽ വിതരണം ചെയ്തു കഴിഞ്ഞു.

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 3000 ഇടങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ സാനിറ്റൈസർ നിർമാണവും വിതരണവും നടത്തുന്നു. ജില്ലയിലെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ രക്തദാനം മുടങ്ങാതെ തുടരുന്നു.

കോവിഡിനെതിരെ നാട് ജാഗ്രത തുടരുമ്പോൾ കരുതലുമായി യുവജന പ്രസ്ഥാനം മുൻപന്തിയിൽ തന്നെയുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ ഇടപെടലുകളാണ് ഡി വൈ എഫ് ഐ നടത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here