കാസര്‍ഗോഡ് അതീവജാഗ്രതയില്‍; കൊറോണ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസ്; ഇയാളില്‍ നിന്ന് രോഗം പടര്‍ന്നത് അഞ്ചു പേര്‍ക്ക്; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കടകള്‍ പൂട്ടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസെടുത്ത് പൊലീസ്.

നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്. കുഡ്ലു സ്വദേശിയായ ഇയാളില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് വൈറസ് പടര്‍ന്നത്.

അതേസമയം, ആറ് കൊറോണ കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് കനത്ത ജാഗ്രത തുടരുകയാണ്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്.

ഉത്തരവ്പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും.

അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും സിനിമാശാലകളും പ്രവര്‍ത്തിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News