കൊറോണ: കണ്ണൂരിലും കനത്ത ജാഗ്രത; തൃച്ചംബരം ക്ഷേത്രത്തില്‍ ഉത്സവത്തിന് ആളുകള്‍ കൂടിയ സംഭവത്തില്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

കാസറഗോഡ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും കനത്ത ജാഗ്രത. 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ജിംനേഷ്യങ്ങളും ആളുകള്‍ കൂടുന്ന കായിക വിനോദങ്ങളും നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശം ശക്തമായി നടപ്പാക്കും. തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രത്തില്‍ ഉത്സവത്തിന് ആള്‍ക്കൂട്ടം ഉണ്ടായ സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും കണ്ടാല്‍ അറിയുന്ന 60 പേര്‍ക്കെതിരെയും കേസെടുത്തു.

കാസറഗോഡ് കോവിഡ് സ്ഥിരീരകരിച്ച വ്യക്തി തളിപ്പറമ്പിലെ ഒരു മരണ വീട്ടില്‍ എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. ഈ സഹചര്യത്തില്‍ തളിപ്പറമ്പില്‍ 20 ഓളം പേരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

അതേസമയം, ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്ക് കേരളത്തില്‍ വച്ചല്ല വൈറസ് ബാധ ഉണ്ടായത് കേരളത്തില്‍ നിന്ന് ആകാന്‍ സാധ്യത ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസറഗോഡ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News