പറയുകമൂലം പറയനായി ഞാൻ, പറ നിറയാത്ത കുറവനുമായി – ഞെരളത്ത് ഹരി ഗോവിന്ദൻ പാടുന്നു. ലോക കവിതാദിനത്തിൽ എൻ. പി. ചന്ദ്രശേഖരന്റെ കവിത

പറയുകമൂലം പറയനായി ഞാൻ, പറ നിറയാത്ത കുറവനുമായി – ഞെരളത്ത് ഹരി ഗോവിന്ദൻ പാടുന്നു. ലോക കവിതാദിനത്തിൽ എൻ. പി. ചന്ദ്രശേഖരന്റെ കവിത.

പിറവിദൂത് എന്ന കവിതയാണ് ഹരി ഗോവിന്ദൻ ലോക കവിതാദിനത്തിന് പാടി സമർപ്പിച്ചിരിക്കുന്നത്.

എൻ. പി. ചന്ദ്രശേഖന്റെ കവിത, കവിതയെക്കുറിച്ചുള്ളതാണ്:

“പറയുവാനൊന്നും പുതിയതില്ലാതെ
പഴവനാവതിൽ പൊറുതിയില്ലാതെ
പറയുകയെന്ന പിറവിദൂതുമായ്
പറ നെഞ്ചിൽപ്പേറി പിറന്നുപോയിവൻ

“പറയുകമൂലം പറയനായി ഞാൻ
പറ നിറയാത്ത കുറവനുമായി
പറയൽ തീരാതെ പൊറുതിയേയില്ല
പറയലിൽനിന്നു വിടുതിയുമില്ല

“പറയലിൽ കുറവൊഴിവതിന്നായി
പദം പരതിയാൽ പറകൊട്ടൽ തീരും
പറകൊട്ടൽ പാരം കൊഴുക്കുവാനായി
പെരുംതാളമിട്ടാൽ പറയലും നില്ക്കും

“അറികതിനാലേ കഥ പകരുവൻ
കുറവു തീണ്ടിലും കഥ പറയുവൻ
മുറിതാളത്തിലും പറയറയുവൻ
പറയഴിവോളം പറകടയുവൻ

“പറയുവാനുള്ള കഥകളേ സത്യം
പറയിതിലുള്ള പറവകൾ സത്യം
പിറവിയിലേറ്റ നെറിവാണേ സത്യം
പറയലേ സത്യം പറകൊട്ടേ സത്യം

“പറയലല്ലിതെൻ പിടച്ചിലേയത്രേ
പറയുമല്ലിതെൻ ഇടനെഞ്ചേയത്രേ
പറകയല്ല ഞാൻ മുറിയുകയത്രേ
പറകൊട്ടല്ലിതെൻ മുറ തീർക്കലത്രേ”

ഹരി ഗോവിന്ദന്റെ ആലാപനം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News