കൊറോണ: ദുബായിലെ തെരുവുകള്‍ അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായിലെ സ്ട്രീറ്റുകള്‍ അണു വിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റെറിലൈസേഷന്‍ ക്യാംപയിന്‍. പതിനൊന്ന് ദിവസം നീളുന്നതാണ് ഈ ക്യാംപയിന്‍ എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ 95 പ്രധാന കേന്ദ്രങ്ങള്‍ ആണ് ശുചീകരിക്കുന്നത്.

റോഡുകളും ഇടവഴികളും വ്യത്തിയാക്കുന്നത് രാത്രിയിലാണ്. ദുബായ് നൈഫില്‍ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News